Eranakulam
വള്ളം മറിഞ്ഞ് കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി

കൊച്ചി | എറണാകുളത്തെ മുളവുകാട് സിസിലി ബോട്ട് ജെട്ടിക്കു സമീപം വള്ളം മറിഞ്ഞ് കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ആലുവ കണിയാംകുന്ന് സ്വദേശി സച്ചു, സച്ചുവിനൊപ്പം കാണാതായ കലൂര്‍ സ്വദേശി അഡ്വ. ശ്യാം എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
മുളവുകാട് പോലീസ്, ഫയര്‍ഫോഴ്സ്, സ്‌കൂബ ടീം, തീരദേശ പോലീസ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലില്‍ ഇന്ന് രാവിലെ സച്ചുവിന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും ഉച്ചയോടെയാണ് ശ്യാമിന്റെ മൃതദേഹം കിട്ടിയത്.
നാവിക സേനയുടെ സഹായവും തിരച്ചിലിനായി പോലീസ് തേടിയിരുന്നു. ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടമുണ്ടായത്. വള്ളത്തില്‍ ശ്യാമിനും സച്ചുവിനും ഒപ്പമുണ്ടായിരുന്ന കുമ്പളം സ്വദേശിയായ സുഹൃത്ത് ലിജോ നീന്തി രക്ഷപ്പെട്ടു.
---- facebook comment plugin here -----