Connect with us

National

വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; ബംഗാളില്‍ രോഷാകുലരായ നാട്ടുകാര്‍ വാഹനങ്ങള്‍ കത്തിച്ചു

Published

|

Last Updated

കൊല്‍ക്കത്ത | സ്‌കൂള്‍ വിദ്യാര്‍ഥിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ ദേശീയ പാത തടഞ്ഞ് ഗ്രാമീണര്‍ വാഹനങ്ങള്‍ കത്തിച്ചു. തലസ്ഥാനമായ കൊല്‍ക്കത്തയെ സിലിഗുരിയുമായി ബന്ധിപ്പിക്കുന്ന എന്‍ എച്ച് 31ല്‍ ഗതാഗതം തടഞ്ഞാണ് ഗ്രാമീണര്‍ വാഹനങ്ങള്‍ക്ക് തീയിട്ടത്.

കൊല്‍ക്കത്തയില്‍ നിന്ന് 500 കിലോമീറ്റര്‍ വടക്കുമാറിയുള്ള ചോപ്രയിലാണ് പ്രതിഷേധം. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് രണ്ട് മണിക്കൂര്‍ ശ്രമിച്ചെങ്കിലും ഇവര്‍ ചെറുത്തുനിന്നതോടെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിക്കുകയായിരുന്നു.

ഉച്ചക്ക് രണ്ടോടെയാണ് ആക്രമണം ആരംഭിച്ചത്. മണിക്കൂറുകളോളം നീണ്ടു. മൂന്ന് ബസുകളും പോലീസ് വാഹനങ്ങളും കത്തിച്ചിട്ടുണ്ട്. അഞ്ച് മണിയോടെ ഗ്രാമീണര്‍ പിരിഞ്ഞുപോയെന്ന് പോലീസ് വിശ്വസിച്ചെങ്കിലും ഇവര്‍ മറ്റൊരു സ്ഥലത്തേക്ക് നീങ്ങി അമ്പും വില്ലും ഉപയോഗിച്ച് പോലീസിനെ ആക്രമിച്ചു.

ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷയില്‍ വിജയിച്ച പെണ്‍കുട്ടിയാണ് കൊടുംക്രൂരതക്ക് ഇരയായത്. കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടിയെ കാണാതായി. തിരച്ചിലിനൊടുവില്‍ മരച്ചുവട്ടില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്ന് രണ്ട് സൈക്കിളുകളും മൊബൈല്‍ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നുവെന്ന് ഗ്രാമീണര്‍ പറയുന്നു.

---- facebook comment plugin here -----

Latest