Connect with us

Gulf

ദുബൈയില്‍ മാളുകളിലെ നിസ്‌കാര കേന്ദ്രങ്ങള്‍ നാളെ മുതല്‍

Published

|

Last Updated

ദുബൈ | മാളുകളിലെ നിസ്‌കാര ഹാളുകള്‍ തുറക്കാന്‍ അനുമതി. ശേഷിയുടെ 30 ശതമാനം മാത്രമേ ഉപയുക്തമാക്കാവൂ. ഓരോ പ്രാര്‍ഥനക്കും ശേഷം ഹാളുകള്‍ അടച്ച് അണുവിമുക്തമാക്കണം.

ജൂലൈ 20 തിങ്കളാഴ്ച മുതല്‍ യു എ ഇയിലെ മാളുകളിലെയും ഷോപ്പിംഗ് സെന്ററുകളിലെയും പ്രാര്‍ഥനാമുറികള്‍ തുറക്കാമെന്നു നാഷനല്‍ എമര്‍ജന്‍സി െ്രെകസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എന്‍ സി എം എ) അറിയിച്ചു. നിസ്‌കരിക്കുമ്പോഴും മാസ്‌കും കൈയുറകളും ധരിക്കേണ്ടിവരും.

അംഗശുദ്ധി വരുത്താനും സൗകര്യമൊരുക്കാം. ഓരോ ഉപയോഗത്തിനും ശേഷം അവ അണുവിമുക്തമാക്കും. മസ്ജിദുകള്‍ ജൂലൈ ഒന്നിന് 30 ശതമാനം ശേഷിയില്‍ വീണ്ടും തുറന്നിരുന്നു.