Connect with us

Kerala

കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ ഉടന്‍ വേണ്ട: ടിക്കാറാം മീണ

Published

|

Last Updated

തിരുവനന്തപുരം | കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് ഉടന്‍ നടത്തേണ്ടതില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള വിഡിയോ കോണ്‍ഫറന്‍സിലാണ് ടിക്കാറാം മീണ ഇക്കാര്യം അറിയിച്ചത്.

കോവിഡ് പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് നടത്തുക എളുപ്പമല്ല. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷത്തില്‍താഴെ മാത്രമേ സമയം ഉള്ളൂ. ഉപതിരഞ്ഞെടുപ്പ് വേണമെന്നാണ് കമ്മിഷന്റെ തീരുമാനമെങ്കില്‍ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest