Connect with us

Covid19

കൊവിഡ് വര്‍ധിക്കുന്നു: ബീഹാറിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരില്ല

Published

|

Last Updated

പാട്‌ന| കൊവിഡ് മഹാമാരി സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുന്നത്തുന്നതിനായി കേന്ദ്ര സംഘം ബീഹാര്‍ സന്ദര്‍ശിച്ചു. ജോയിന്റെ സെക്രട്ടറി ലാവ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള മുന്നംഗ സംഘമാണ് ബീഹാര്‍ സന്ദര്‍ശിച്ചത്.

കൊവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ പരാജയമാണെന്ന് സംഘം പറഞ്ഞു. ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 1,700 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍ ആശുപത്രികളിലെ അപര്യാപ്തമായ സൗകര്യങ്ങളെ കുറിച്ചും അശ്രദ്ധയെ കുറിച്ചും ജനങ്ങല്‍ പരാതിപ്പെടുന്ന നിരവധി വിഡീയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

കതിഹാരില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ നല്‍കാത്തതിനെ തുടര്‍ന്ന് ഒരു രോഗി മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നിതീഷ് കുമാറിനെതിരേ പ്രതിപക്ഷ നേതാവ് തേജ്വസി യാദ്വ് രൂക്ഷവിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു. സിവാനില്‍ ആശുപത്രിയല്‍ ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും അഭാവത്തെ കുറിച്ച് ആളുകള്‍ പരാതിപ്പെടുന്ന വീഡിയോ പങ്കുവെച്ചാണ് അദ്ദേഹം നിതീഷിനെതിരേ ആഞ്ഞടിച്ചത്.

സര്‍ക്കാര്‍ പരാജയമാണെന്നും സംസ്ഥാനത്തെ പ്രതിസന്ധിയെ കൈകാര്യം ചെയ്യാന്‍ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ എത്തുന്ന ഡോക്ടര്‍മാര്‍ പരിശോധിക്കുന്നില്ലെന്നും വന്ന് ഇന്‍ജക്ഷന്‍ എടുത്ത് പോകുകയാണെന്നും പുറത്ത് വന്ന വീഡിയോയില്‍ പറയുന്നു. ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെയുടെ മണ്ഡലമാണ് സിവാന്‍. 17വരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 24,967 കൊവിഡ് കേസുകളാണ്.

Latest