Connect with us

Covid19

ലോകത്ത് 100 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 10 ലക്ഷം കൊവിഡ് കേസുകള്‍; ഇത്രയും വര്‍ധന ഇതാദ്യം

Published

|

Last Updated

ലണ്ടന്‍ | ആഗോള തലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇതാദ്യമായി 100 മണിക്കൂറിനുള്ളില്‍ 10 ലക്ഷത്തിന്റെ വര്‍ധന. ചൈനയില്‍ ജനുവരിയുടെ തുടക്കത്തില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത ശേഷം മൂന്നു മാസം പിന്നിട്ടപ്പോഴാണ് 10 ലക്ഷത്തിലേക്കെത്തിയത്. എന്നാല്‍, നാലു ദിവസം മാത്രമാണ് ജൂലൈ 13ന് രേഖപ്പെടുത്തിയ ഒരുകോടി 30 ലക്ഷത്തില്‍ നിന്ന് ഒരുകോടി 40 ലക്ഷത്തിലേക്കെത്താന്‍ എടുത്തത്.

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു എച്ച് ഒ)കണക്കുകള്‍ പ്രകാരം ലോകത്ത് വര്‍ഷം തോറും രേഖപ്പെടുത്തുന്ന കഠിനമായ പകര്‍ച്ചപ്പനി (ഇന്‍ഫ്‌ളുവന്‍സ) കേസുകളുടെ മൂന്നിരട്ടിയാണ് കൊവിഡ് കേസുകള്‍. ഏഴു മാസത്തിനുള്ളില്‍ ആറു ലക്ഷം മനുഷ്യ ജീവനുകളാണ് കൊവിഡ് കവര്‍ന്നെടുത്തത്. ലോകത്താകെ വര്‍ഷം തോറും റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്‍ഫ്‌ളുവന്‍സ മരണങ്ങളുടെ എണ്ണത്തെ മറികടക്കാനൊരുങ്ങുകയാണ് കൊവിഡ് മരണങ്ങള്‍.

ജനുവരി 10ന് ചൈനയിലെ വുഹാനിലാണ് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നീട് ഇത് യൂറോപ്പിലേക്കും അമേരിക്കയിലേക്കും ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളിലേക്കും പടരുകയായിരുന്നു. ചൈനയിലെ ഴിന്‍ചിയാങില്‍ സമ്പര്‍ക്കം വഴിയുള്ള 16 പുതിയ കേസുകളാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ രോഗ സംക്രമണത്തെ പ്രതിരോധിക്കുന്നതിന് പുതിയ നടപടികള്‍ സ്വീകരിക്കാന്‍ തയാറെടുത്തു വരികയാണെന്ന് രാജ്യത്തെ ആരോഗ്യ അധികൃതര്‍ വ്യക്തമാക്കുന്നു.

Latest