Connect with us

Covid19

സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍ ഓക്‌സിജന്‍ സിലിന്‍ഡര്‍ വാങ്ങിവെക്കും; പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ഒരു ഓക്‌സിജന്‍ സിലിന്‍ഡര്‍ വീതം വാങ്ങി സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അത്യാവശ്യ സമയങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ലോക്ക്ഡൗണ്‍ സംബന്ധിച്ച സര്‍ക്കാറിന്റെയും പൊലീസിന്റെയും നിയമപരമായ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും അവഗണിക്കരുത്. നിരുത്തരവാദപരമായ നടപടികള്‍മൂലം കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടേയും അവിടെയെത്തുന്ന ഉപഭോക്താക്കളുടേയും ആരോഗ്യം സംരക്ഷിക്കുന്നതിനായി സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ പ്രോട്ടോകോള്‍ കര്‍ശനമായി നടപ്പാക്കാന്‍ സ്ഥാപന ഉടമകള്‍ക്ക് ഉത്തരവാദിത്വമുണ്ട്.

ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉടമകള്‍ക്കും നടത്തിപ്പുകാര്‍ക്കുമെതിരെ കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് ഉള്‍പ്പെടെയുള്ള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

Latest