Connect with us

National

നഗരസഭാ ജീവനക്കാരനെ മർദിച്ച സംഭവം. ബി ജെ പി കൗൺസിലർക്കും ഭർത്താവിനുമെതിരെ കേസ്

Published

|

Last Updated

മഥുര| നഗരസഭാ ജീവനക്കാരനെ ശാരീരികമായി മർദിച്ച സംഭവത്തിൽ ബി ജെ പി കൗൺസിലർ ദീപികാ റാണി സിംഗിനും ഭർത്താവ് പുഷ്‌പേന്ദ്ര സിംഗിനുമെതിരെ കേസെടുത്തു. ഇന്ത്യൻ പീനൽ കോഡിലെ 332,353,323,504 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

ഇന്നലെ നടന്ന മഥുര മുനിസിപ്പൽ കോർപ്പറേഷൻ യോഗത്തിലാണ് സംഭവം.  മുനിസിപ്പൽ കമ്മീഷണർ രവീന്ദർ കുമാറിനെ കൈയേറ്റം ചെയ്യുന്നത് തടയാൻ ശ്രമിച്ച പേഴ്‌സനൽ അസിസ്റ്റന്റിനെ ദീപികാ റാണി ചെരിപ്പൂരി അടിക്കുകയായിരുന്നു.

നഗരസഭാ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയ റാണി കുറ്റക്കാരിയാണെന്നും അവരുടെ അംഗത്വം റദ്ദാക്കുമെന്നും കമ്മീഷണർ അറിയിച്ചു.

Latest