Connect with us

National

ഇന്ത്യയുടെ കൊറോണ വാക്‌സിൻ മനുഷ്യരിൽ പരീക്ഷണം തുടങ്ങി; ആദ്യഘട്ട ട്രയൽ 375 പേരിൽ

Published

|

Last Updated

ന്യൂഡൽഹി| ഇന്ത്യയിൽ ആദ്യമായി വികസിപ്പിച്ചെടുത്ത കോറോണ വാക്‌സിനായ കോവാക്‌സിൻ മനുഷ്യരിൽ ഇന്നു മുതൽ പരീക്ഷിച്ച് തുടങ്ങി. ആദ്യഘട്ടത്തിൽ 375 പേരിലാണ് വാക്‌സിൻ പരീക്ഷണം നടത്തിയത്. ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് കമ്പനിയാണ് വാക്‌സിൻ വികസിപ്പച്ചെടുത്തത്. വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയായതായി റിപ്പോർട്ടുകൾ പറയുന്നു.

ജൂലൈ 15ന് തുടങ്ങിയ ക്ലനിക്കൽ ട്രയൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 12 ആശുപത്രികളിലാണ് നടക്കുന്നത്. സ്വയം സന്നദ്ധരായ ചില ആളുകൾക്ക് വാക്‌സിനേഷൻ നൽകുക. ഇതിനുപുറമെ വൈറസ് ബാധ സ്ഥിരീകരിച്ച ചിലരില കോവാക്‌സിൻ പരീക്ഷിക്കും. വാക്‌സിനേഷൻ ലഭിച്ച ആളുകൾക്ക് അവരുടെ ശരീരത്തിൽ എന്തെങ്കിലും പ്രതികൂല ഫലങ്ങൾ ഉണ്ടോ എന്നാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുന്നത്. അതുകൊണ്ടുതന്നെ കൊറോണ വൈറസ് രോഗത്തിനെതിരെ വാക്‌സിൻ പ്രവർത്തിക്കുന്നുണ്ടോ എന്ന് ആദ്യ ഘട്ടത്തിൽ അറിയാൻ കഴിയില്ല, ഇത് രണ്ടാം ഘട്ടത്തിലായിരിക്കും മനസ്സിലാക്കാൻ കഴിയുക.

ഹൈദരാബാദ് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും (എൻഐവി) സംയുക്തമായാണ് വാക്‌സിൻ വികസിപ്പിച്ചെടുത്തത്. മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷണം നടത്തുക.

Latest