International
ഈ മാസം 23 മുതൽ യു എസ് യാത്രാവിമാനങ്ങൾക്ക് ഇന്ത്യയിലേക്ക് പറക്കാം

വാഷിംഗ്ടൺ| ഈ മാസം 23 മുതൽ യു എസ്-ഇന്ത്യ യാത്രാവിമാന സേവനം പുനരാരംഭിക്കാൻ ഇന്ത്യൻ സർക്കാർ അനുമതി നൽകിയതായി യു എസ് ഗതാഗത വകുപ്പ്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യൻ സർക്കാർ എല്ലാ സർവീസുകളും നിരോധിച്ചിരുന്നു.
രാജ്യത്തെത്തുന്ന ചാർട്ടേഡ് വിമാനങ്ങളോട് ഇന്ത്യ അന്യായവും വിവേചനപരവുമായ വേർതിരിവ് കാണിക്കുന്നുണ്ടെന്ന് കഴിഞ്ഞ മാസം യു എസ് ആരോപിച്ചിരുന്നു. ചാർട്ടർ വിമാനങ്ങൾ സേവനം ആരംഭിക്കുന്നതിന് മുമ്പ് അംഗീകാരത്തിന് അപേക്ഷിക്കണമെന്നുള്ള ഇന്ത്യൻ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ട ഉത്തരവ് പിൻവലിക്കുകയാണ്.
ഇരു രാജ്യങ്ങൾക്കുമിടയിലുള്ള യാത്രാ ചാർട്ടർ വിമാനങ്ങൾക്കായി എയർ ഇന്ത്യ നൽകിയ അപേക്ഷക്ക് അംഗീകാരം നൽകിയതായും യു എസ് ഗതാഗത വകുപ്പ് അറിയിച്ചു.
---- facebook comment plugin here -----