Connect with us

National

രാജസ്ഥാന്‍ ഓഡിയോ ടേപ്പ്: സി ബി ഐ അന്വേഷണം വേണമെന്ന് ബി ജെ പി

Published

|

Last Updated

ജയ്പൂര്‍| രാജസ്ഥാന്‍ സര്‍ക്കാറിനെ അട്ടിമറിക്കുന്നത് സംബന്ധിച്ച വിവരങ്ങളടങ്ങിയ ഓഡിയോ ടേപ്പിനെ സംബന്ധിച്ച് സി ബി ഐ അന്വേഷണം വേണമെന്ന് ബി ജെ പി. ഈ ഓഡിയോ ടേപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനായി കോണ്‍ഗ്രസ് എം എല്‍ എ ഭന്‍വാര്‍ ലാല്‍ ശര്‍മ്മ ബി ജെ പിയുമായി സംസാരിക്കുന്ന ഓഡിയോ ടേപ്പാണ് പുറത്ത് വന്നത്. ബി ജെ പിയുമായി ചേര്‍ന്ന് എം എല്‍ എ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബി ജെ പി എല്ലാത്തിനെയും നിയന്ത്രിക്കുന്നുണ്ട്. അവരുടെ കുടുംബത്തിനുള്ളിലാണ് ഗൂഡാലോചന നടന്നത്. ടേപ്പുകള്‍ അവര്‍ നിര്‍മ്മിച്ചതാണ്. അതിനാല്‍ ഈ വിഷയത്തില്‍ സി ബി ഐ അന്വേഷണം അടിയന്തരമായി വേണമെന്നും ബി ജെ പി വക്താവ് സംബിത് പത്ര പറഞ്ഞു.

ഗെഹ്ലോട്ട് സര്‍ക്കാറിനോട് ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ സംബ്രത് സംസ്ഥാനത്ത് ഫോണ്‍ റെക്കോര്‍ഡ് ചെയ്യുന്നതിന് അധികാരമുണ്ടോ.ഇത് നിയമപരമായ പ്രശ്‌നമല്ലേ. രാജസ്ഥാനിലെ ഏതെങ്കിലും രാഷ്ട്രീയ നേതാവിന്റെ ഫോണ്‍ നിങ്ങള്‍ ചോര്‍ത്തുന്നുണ്ടോ. രാജസ്ഥാനില്‍ ഇപ്പോല്‍ അടിയന്തരാവസ്ഥയാണോ നിലനില്‍ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Latest