National
മഹാരാഷ്ട്രയില്‍ ഓപ്പറേഷന്‍ താമര വേണ്ടിവരില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

ന്യൂഡല്‍ഹി| മഹാരാഷട്രയില്‍ ഓപ്പറേഷന്‍ താമര വേണ്ടിവരില്ലെന്നും ആഭ്യന്തര കലഹങ്ങളെ തുടര്‍ന്ന് മഹാവികാസ് അഖാഡി സര്‍ക്കാര്‍ സ്വയം താഴെ വീഴുമെന്നും മുതിര്‍ന്ന ബി ജെ പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. അമിത് ഷായുമായുള്ള കൂടികാഴ്ച രാഷ്ട്രീയേതരമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥനാത്തെ പഞ്ചാസാര വ്യവസായത്തെ വിപൂലീകരിക്കുന്നതിനെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സംസ്ഥാനത്തെ കൊറോണ വൈറസ് സാഹചര്യത്തെ കുറിച്ച് താന്‍ ഷായെ അറിയിച്ചതായും സ്ഥിഗതികള്‍ പ്രധാനമന്ത്രിയെ അറിയിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടതായും ഫഡ്‌നാവിസ് പറഞ്ഞു. ഒരു രാഷട്രീയ വിഷയങ്ങളും ചര്‍ച്ച ചെയ്തില്ല. സംസ്ഥാന സര്‍ക്കാറിനെ അട്ടിമറിക്കാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നും ഈ സമയം കൊറോണ വൈറസിനെ നേരിടുകയാണ് വേണ്ടെതെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു.