Kerala
അമ്പലമുക്കില്‍ ഫാസ്റ്റ് ഫുഡ് കടക്കും സമീപത്തെ വീടിനും തീപ്പിടിച്ചു

തിരുവനന്തപുരം | അമ്പലമുക്കില്‍ തീപ്പിടുത്തം. പ്രധാന റോഡിലെ ഫാസ്റ്റ് ഫുഡ് കടക്കാണ് ആദ്യം തീപ്പിടിച്ചത്. തുടര്‍ന്ന് സമീപത്തെ ഓടിട്ട വീട്ടിലേക്കും തീ പടരുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം.
മൂന്ന് യൂനിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഫാസ്റ്റ് ഫുഡ് കടയിലെ പാചക വാതക സിലിണ്ടറില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. സമീപത്ത് വീടുകളിലുള്ളവരെ ഒഴിപ്പിച്ചിട്ടുണ്ട്. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.
---- facebook comment plugin here -----