National
മധ്യപ്രദേശില്‍ ഒരു കോണ്‍ഗ്രസ് എം എല്‍ എ കൂടി ബി ജെ പിയില്‍

ഭോപ്പാല്‍ | മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം എല്‍ എ ബി ജെ പിയില്‍ ചേര്‍ന്നു. നേപാനഗര്‍ മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എ സുമിത്ര ദേവി കസ്‌ദേക്കര്‍ ആണ് കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലേക്ക് ചേക്കേറിയത്. ഇവര്‍ എം എല്‍ എ സ്ഥാനം രാജിവച്ചിട്ടുണ്ട്. ഇതോടെ നിയമസഭയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ 90 ആയി കുറഞ്ഞു.
ബാദ എം എല്‍ എ. പ്രദ്യുമന്‍ സിംഗ് ലോധി വ്യാഴാഴ്ച പാര്‍ട്ടി വിട്ടിരുന്നു. മാര്‍ച്ച് 24നു ശേഷം സംസ്ഥാനത്തെ 24 കോണ്‍ഗ്രസ് എം എല്‍ എമാരാണ് രാജിവച്ചത്. ഇതില്‍ 14 പേര്‍ നിലവില്‍ ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാറില്‍ കാബിനറ്റ് റാങ്കുള്ള മന്ത്രിമാരാണ്.
---- facebook comment plugin here -----