Connect with us

Kerala

സ്വര്‍ണക്കടത്ത്: ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ നാലു മണിക്കൂര്‍ നീണ്ട കസ്റ്റംസ് റെയ്ഡ്

Published

|

Last Updated

തൃശൂര്‍ | സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ കൈപ്പമംഗലത്തെ വീട്ടില്‍ നാലു മണിക്കൂര്‍ നീണ്ട കസ്റ്റംസ് റെയ്ഡ്. വീട്ടില്‍ നിന്ന് കമ്പ്യൂട്ടറും മൂന്നു കവറുകളിലായി സൂക്ഷിച്ചിരുന്ന രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. അഞ്ചംഗ കസ്റ്റംസ് സംഘമാണ് റെയ്ഡ് നടത്തിയത്. കൊച്ചിയില്‍ നിന്ന് രണ്ട് വാഹനങ്ങളിലായാണ് സംഘം എത്തിയത്. വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

ഫൈസലും കുടുംബവും ഒന്നര വര്‍ഷമായി ദുബൈയിലാണ്. അതുകൊണ്ട് വീട് അടച്ചിട്ടിരിക്കുകയാണ്. ഫൈസലിന്റെ ബന്ധുവിനെ വിളിച്ച് വരുത്തി താക്കോല്‍ വാങ്ങിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വീട് തുറന്നത്. പൂട്ടിയിട്ടിരുന്ന അലമാരകള്‍ പുറത്ത് നിന്ന് ആളെ എത്തിച്ച് തുറന്നാണ് പരിശോധിച്ചത്. ഫൈസലിന്റെ ബന്ധുക്കളില്‍ നിന്നും സംഘം വിവരങ്ങള്‍ ശേഖരിച്ചു.