Connect with us

National

രാജസ്ഥന്‍: കോൺഗ്രസ് എം എല്‍ എയെ തേടി രാജസ്ഥാന്‍ പോലീസ് ഡല്‍ഹിയില്‍

Published

|

Last Updated

ജയ്പൂര്| കോണ്‍ഗ്രസിന്റെ പരാതിയില്‍ പൈലറ്റ് ക്യാമ്പിലെ എം എല്‍ എ അറസ്റ്റ് ചെയ്യാനായി രാജസ്ഥാന്‍ പോലീസ് ഡല്‍ഹിയിലെത്തി. 18 എം എല്‍ എമാരുമായി പൈലറ്റ് കഴിയുന്ന ഡല്‍ഹിയിലെ മനേശര്‍ റിസോര്‍ട്ടിലാണ് പോലീസ് എത്തിയത്.

ബി ജെ പിയുമായി ചേര്‍ന്ന് രാജസ്ഥാനിലെ ഗെഹ്ലോട്ട് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഭന്‍വലാല്‍ ശ്രമം നടത്തിയതിന്റെ ഓഡിയോ ക്ലിപ് പുറത്ത് വന്നതിന് പിന്നാലെ അയാളെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

ഇന്ന് രാവിലെയാണ് ഭന്‍വലാലിനെയും വിശ്വേന്ദ്ര സിംഗിനെയും പാര്‍ട്ടിയല്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചത്. ഇരുവരും ബി ജെ പിയുമായി പണമിടപാട് നടത്തിയതായും കോണ്‍ഗ്രസ് പറഞ്ഞിരുന്നു. അതേസമയം, തങ്ങൾക്കെതിരേ നടത്തിയ ആരോപണങ്ങള്‍ അവര്‍ നിഷേധിച്ചു.

Latest