International
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്കുള്ള യാത്രാവിലക്ക് അസംബന്ധമെന്ന് ചൈന

ബീജിംഗ് | ചൈനീസ് ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ യാത്രാവിലക്ക് ശുദ്ധ അംസംബന്ധമാണെന്ന് ചൈന. ഇത്തരമൊരു നീക്കത്തിലൂടെ ചൈനയിലെ മുഴുവൻ ജനങ്ങളും വാഷിംഗ്ടണിന് എതിരാകും. ഒരു രാജ്യത്തിനോ വ്യക്തിക്കോ ചൈനയെ അതിന്റെ പാതയിൽ നിന്ന് തടയാൻ കഴിയില്ലെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.
ഹോങ്കോംഗ്, ഹുവായ് നിരോധനം തുടങ്ങിയ വിഷയങ്ങളിൽ അമേരിക്ക-ചൈന തർക്കം മുറുകുന്ന സാഹചര്യത്തിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്കും ഇവരുടെ കുടുംബങ്ങൾക്കും അമേരിക്കയിലേക്ക് യാത്രാ വിലക്കേർപ്പടുത്താനാണ് വാഷിംഗ്ടൺ ഒരുങ്ങുന്നത്. ഈ വിലക്ക് 9.2 കോടി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളെ ബാധിക്കും.
ഹോങ്കോംഗ് സ്വയംഭരണ നിയമം നടപ്പാക്കുന്നതിൽ വാഷിംഗ്ടൺ മുന്നോട്ട് പോയാൽ അമേരിക്കക്കെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ചൈന ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.