Covid19
കൊവിഡിന് മുമ്പില്‍ വിറച്ച് ലോകം; ജീവന്‍ പൊലിഞ്ഞത് 592638 പേര്‍ക്ക്

വാഷിംഗ്ടണ്‍ | ലോകത്തെ കൊവിഡ് കേസുകളു മരണങ്ങളും ഓരോ ദിവസം കഴിയുന്തോറും കുതിച്ച് ഉയരുന്നു. ഇതുവരെ 13,943,809 പേര്‍ക്ക് വൈറസ് സ്ഥിരീകരിക്കുകയും 592,628 പേര്‍ക്ക് മരണം സംഭവിക്കുകയും ചെയ്തു. 8,276,887 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്.
അമേരിക്കയാണ് രോഗികളുടെ എണ്ണത്തിലും മരണത്തിലും മുന്നില്‍. 36 ലക്ഷം പേര്‍ക്ക് മരണം സ്ഥിരീകരിച്ച യു എസില്‍ 141,118 മരണങ്ങളുമുണ്ടായി. ഇന്നലെ മാത്രം 77,000 പുതിയ കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ ആയിരത്തോളം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് മോശമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ബ്രസീല്‍ രണ്ടാമതും ഇന്ത്യ തൊട്ടു പിന്നിലുമാണ്. ബ്രസീലില്‍ ഇതുവരെ 2,014,738 പേര്‍ക്കാണ് രോഗം ബാധിച്ചത്. 76,822 മരണങ്ങളും സംഭവിച്ചു.
---- facebook comment plugin here -----