Connect with us

Kerala

വിദ്യാര്‍ഥിയെ വാഴക്കൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മീഷന്‍

Published

|

Last Updated

കൊല്ലം | അഞ്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി വിഷ്ണുവിനെ വാഴക്കൈയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മീഷന്‍. കേസിന്റെ എഫ് ഐ ആര്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, അന്വേഷണത്തിന്റെ മറ്റു വിശദാംശങ്ങള്‍ എന്നിവയുള്‍പ്പെടെ നല്‍കാനാണ് നിര്‍ദേശം. സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനൂങ്ക പറഞ്ഞു.

ഏരൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന ഏരൂര്‍ ചില്ലും പ്ലാന്റില്‍ വിഷ്ണുഭവനില്‍ വിഷ്ണുവിനെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19ന് കാണാതാവുകയും 20ന് മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. സംഭവത്തില്‍ ദൂരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാവ് ബിന്ദു പരാതി നല്‍കിയിരുന്നു. വാഴക്കൈയില്‍ തൂങ്ങിമരിക്കാന്‍ എങ്ങനെയാണ് കഴിയുകയെന്ന് സംശയമുന്നയിക്കുന്ന വിഷ്ണുവിന്റെ മാതാപിതാക്കള്‍, ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് വിജീഷ് സന്തോഷത്തോടെയാണ് വീട്ടില്‍ തിരിച്ചെത്തിയതെന്നും ആത്മഹത്യ ചെയ്യാന്‍ ഒരു കാരണവും ഉണ്ടായിരുന്നില്ലെന്നും പറയുന്നു.

Latest