Connect with us

Covid19

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ആരോഗ്യ പ്രവര്‍ത്തകരുടെ സേന

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് വ്യാപനം നടക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരെ അണിനിരത്തി കൂടുതല്‍ വിപുലവും ശക്തമാക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതാണ് ഇക്കാര്യം. എല്ലാ പഞ്ചായത്തുകളിലും നൂറ് കിടക്കകളുള്ള ഫസ്റ്റ് ലൈന്‍
സെന്ററുകള്‍ ആരംഭിക്കും. ഇതിന്റെ നടത്തിപ്പിനാവശ്യമായ ആരോഗ്യ പ്രവര്‍ത്തകരെ ഉടന്‍ കണ്ടെത്തും.

ഏതു നിമിഷവും സേവനം ലഭ്യമാകുന്ന രീതിയില്‍ ഒരു സേന പോലുള്ള സംവിധാനമാണ് രൂപവത്ക്കരിക്കുക. സര്‍ക്കാര്‍ ആശുപത്രികളുമായി ബന്ധപ്പെട്ടവര്‍ക്കു പുറമെ, സ്വകാര്യ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്നവര്‍, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ എന്നിവരുള്‍പ്പെട്ട സംവിധാനമായിരിക്കും ഇതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളേയും ക്ലിനിക്കുകളേയും സഹകരിപ്പിച്ചു കൊണ്ടുള്ള സംവിധാനമാണ് ഉദ്ദേശിക്കുന്നത്. ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കും. സ്വകാര്യ ലാബുകള്‍ പരമാവധി ഉപയോഗപ്പെടുത്തി ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.