National
തിരുപ്പതി ക്ഷേത്രത്തിലെ 15 പൂജാരിമാർക്ക് കൊവിഡ്; ട്രസ്റ്റ് അടിയന്തര യോഗം വിളിച്ചു

തിരുപ്പതി| ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിലെ 15 പൂജാരിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 25 പേരുടെ പരിശോധനാ ഫലം ഇനി ലഭിക്കാനുണ്ട്. പൂജാരിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
നേരത്തേ ട്രസ്റ്റിലെ 91 അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആകെ 1865 ജീവനക്കാർക്കാണ് കൊവിഡ് പരിശോധന നടത്തിയത്. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ ക്ഷേത്രം തുറന്ന് പ്രവത്തുക്കുന്നുണ്ട്. കർശന നിയന്ത്രണങ്ങളോടെയാണ് ക്ഷേത്രത്തില ഭക്തർക്ക് പ്രവേശനം നൽകുന്നത്.
അതേസമയം, 3000ത്തോളം തീർത്ഥാടകരിൽ നിന്ന് സാമ്പിളുകൾ പരിശേഅധിച്ചിട്ടുണ്ടെന്നും അവയെല്ലാം നെഗറ്റീവ് ആണെന്നും ചിറ്റൂർ ജില്ലാ മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. പെഞ്ചലയ്യ പറഞ്ഞു.
ക്ഷേത്രത്തിൽ ദർശനം താൽക്കാലികമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ടി ടി ഡി സ്റ്റാഫ് വർക്കേഴ്‌സ് യുണൈറ്റഡ് ഫ്രണ്ട്‌ഹേവ് പ്രതിനിധികൾ ടി ടി ഡി എക്‌സിക്യൂട്ടീവ് ഓഫീസർക്ക് കത്തെഴുതിയതായി റിപ്പോർട്ടുണ്ട്.