Connect with us

International

അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം പിന്നിട്ടു

Published

|

Last Updated

വാഷിംഗ്ടണ്‍ ഡിസി | അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം 36 ലക്ഷം പിന്നിട്ടു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 36,15,991 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ചിട്ടുള്ളത്.
രോഗത്താല്‍ ജീവഹാനി സംഭവിച്ചവരുടെ എണ്ണം 1,40,105 ആയി. 16,45,712 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗമുക്തി നേടാനായത്. രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്ന 10 സംസ്ഥാനങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ്.

ന്യൂയോര്‍ക്ക്- 4,30,277, കലിഫോര്‍ണിയ- 3,55,279, ഫ്‌ളോറിഡ- 3,01,810, ടെക്‌സസ്- 2,97,260, ന്യൂജഴ്‌സി- 1,82,094, ഇല്ലിനോയിസ്- 1,57,825, അരിസോണ- 1,31,354, ജോര്‍ജിയ- 1,27,834, മസാച്യുസെറ്റ്‌സ്- 1,12,347, പെന്‍സില്‍വാനിയ- 1,02,361 എന്നിങ്ങനെയാണ് രോഗബാധിതര്‍.
ഈ സംസ്ഥാനങ്ങളില്‍ രോഗം ബാധിച്ച് മരിച്ചവരുടെ കണക്കുകള്‍ ഇപ്രകാരമാണ്. ന്യൂയോര്‍ക്ക്- 32,495, കലിഫോര്‍ണിയ- 7,361, ഫ്‌ളോറിഡ- 4,521, ടെക്‌സസ്-3,590 , ന്യൂജഴ്‌സി- 15,705, ഇല്ലിനോയിസ്- 7,427, അരിസോണ- 2,434, ജോര്‍ജിയ- 3,091, മസാച്യുസെറ്റ്‌സ്- 8,368, പെന്‍സില്‍വാനിയ-7,023

Latest