Connect with us

Covid19

കൊവിഡ് വ്യാപനം; കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍

Published

|

Last Updated

കോഴിക്കോട് | ജില്ലയിലെ കൊവിഡ് വ്യാപനം പെട്ടന്ന് കുതിച്ച് ഉയര്‍ന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് കോഴിക്കോട് ജില്ലാ കലക്ടര്‍. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഞായറാഴ്ച ജില്ലയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. അവശ്യ വസ്തുക്കളുടെ കടകളും മെഡിക്കല്‍ ഷോപ്പുകളും മാത്രമേ തുറക്കാന്‍ പാടുള്ളു. മാളുകളും ഷോപ്പിംഗ് കോംപ്ലക്‌സുകളും തുറക്കരുത്. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പൊതപജനങ്ങള്‍ പുറത്തിറങ്ങരുതെന്നും കലക്ടര്‍ പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, ചോമ്പാല ഹാര്‍ബറുകളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെക്കും. വിവാഹമടക്കുമള്ള ആഘോഷ ചടങ്ങില്‍ 50ല്‍ കൂടുതല്‍ പങ്കെടുക്കരുതെന്ന ഉത്തരവ് ശക്തമായി നടപ്പാക്കും. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ഉറപ്പുവരുത്തും. പോലീസിന്റെ അനുമതിയില്ലാതെ പ്രതിഷേധ പ്രകടനങ്ങള്‍, ധര്‍ണകള്‍ എല്ലാം നിരോധിച്ചതായും കലക്ടര്‍ അറിയിച്ചു.

കോഴിക്കോട് ജില്ലയുടെ വടക്കന്‍ മേഖലകളിലും നഗരപരിധിയിലും സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണ്. വടകര തൂണേരിയില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 97 ആയി. 600 പേരില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ 43 പേര്‍ക്ക് കൂടി കൊവിഡ് കണ്ടെത്തി. കഴിഞ്ഞ ദിവസം 53 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തൂണേരിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും വടകര മുനിസിപാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളില്‍ കടുത്ത നിയന്ത്രണങ്ങളും തുടരുകയാണ്.

 

 

Latest