Connect with us

National

ഡൽഹിയിൽ രണ്ടാമത്തെ പ്ലാസ്മ ബാങ്ക് അരവിന്ദ് കെജ്‌രീവാൾ ഉൽഘാടനം ചെയ്തു

Published

|

Last Updated

ന്യൂഡൽഹി| രാജ്യ തലസ്ഥാനത്തെ രണ്ടാമത്തെ പ്ലാസ്മ ബാങ്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രീവാൾ ഉൽഘാടനം ചെയ്തു. സർക്കാറിന്റെ ലോക് നായക് ആശുപത്രിയിലാണ് രണ്ടമത്തെ പ്ലാസ്മ ബാങ്ക് ആരംഭിച്ചത്. ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയും മറ്റ് ഉദ്യോഗസ്ഥരും ഉൽഘാടന ചടങ്ങിൽ പങ്കെടുത്തു.

ഞങ്ങളുടെ ആദ്യത്തെ പ്ലാസ്മ ബാങ്കിന്റെ വൻ വിജയത്തിന് ശേഷം ഞങ്ങൾ ഡൽഹിയിൽ രണ്ടാമത്തെ പ്ലാസ്മ ബാങ്ക് എൽഎൻജെപി ആശുപത്രിയിൽ ആരംഭിക്കുന്നുവെന്ന് കെജ്രീവാൾ ട്വീറ്റ് ചെയ്തു. കൊവിഡിനായി മികച്ച സൗകര്യങ്ങളോട് കൂടി ആരംഭിച്ച തലസ്ഥാനത്തെ ആദ്യത്തെ കേന്ദ്രമാണ് ഇൻസ്റ്റിറ്റിയൗട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസ്.

കൊവിഡ് രോഗികൾക്കുള്ള പ്ലാസ്മ ദാനത്തെക്കുറിച്ചും, പ്രക്രിയകളെക്കുറിച്ചും ബോധവൽക്കരണം നടത്താൻ മൂന്ന് കൗൺസിലർമാരെ ആശുപ്രതിയിൽ നിയമിച്ചിട്ടുണ്ട്. ആശുപത്രിയിൽ ഇതിനകം തന്നെ രോഗികളുടെ ഒരു ഡാറ്റാബേസ് ഉണ്ടാക്കിയിട്ടുണ്ട്. ഇവരുമായി കൗൺസിലർമാർ ബന്ധപ്പെട്ട് വിശദീകരണങ്ങൾ നൽകും. ആശുപത്രിയിൽ നിന്ന് ചികിത്സ നേടിയ ആൾക്കും വന്ന് ബാങ്കിലേക്ക് പ്ലാസ്മ സംഭാവന നൽകാമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ഡൽഹിയിൽ 1246 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 35 ദിവസത്തിനുള്ളിലെ ഏററവും കുറഞ്ഞ എണ്ണമാണ് ഇത്. ഡൽഹയിൽ മൊത്തം 91,312 പേർ രോഗമുക്തരായി.