കക്കാട് പവര്‍ ഹൗസില്‍ തീപ്പിടിച്ചു; നിലയത്തിന്റെ പ്രവര്‍ത്തനം നിലച്ചു

Posted on: July 14, 2020 12:37 am | Last updated: July 14, 2020 at 7:50 am

പത്തനംതിട്ട| കക്കാട് പവര്‍ഹൗസിലെ ജനറേറ്ററിന് തീപ്പിടിച്ചു. ഒന്നാം നമ്പര്‍ ജനറേറ്ററിലാണ് തീപ്പിടുത്തമുണ്ടായത്. ഇതേത്തുടര്‍ന്ന് വൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനംനിലച്ചു.

വൈകീട്ട് 6.20 ന് വൈദ്യുതോത്പാദനം നടത്തുന്നതിനിടെയാണ് തീപ്പിടുത്തമുണ്ടായത്. ജീവനക്കാര്‍ ഉടന്‍തന്നെ ജനറേറ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതിനാല്‍ വലിയ അപകടം ഒഴിവായി. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി രാത്രി ഒന്‍പതോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.