Connect with us

Covid19

കൊവിഡ് മരുന്നിന്റെ വില വെട്ടിക്കുറച്ച് ഗ്ലെന്‍മാര്‍ക് ഫാര്‍മസ്യൂട്ടിക്കല്‍സ്

Published

|

Last Updated

മുംബൈ | കൊവിഡ്- 19 ചികിത്സക്ക് ഉപയോഗിക്കുന്ന ഫവിപിരാവിര്‍ ടാബ്ലറ്റിന്റെ വില 75 രൂപയാക്കി കുറച്ച് ഗ്ലെന്‍മാര്‍ക് ഫാര്‍മസ്യൂട്ടിക്കല്‍സ്. ഫബിഫ്‌ളു എന്ന ബ്രാന്‍ഡ് പേരില്‍ അറിയപ്പെടുന്ന ടാബ്ലലറ്റിന്റെ വില നേരത്തേ 104 രൂപയായിരുന്നു. ഇതോടെ, 14 ദിവസത്തേക്കുള്ള മരുന്നിന്റെ വില 14,000 രൂപയില്‍ നിന്ന് 10,200 ആയി കുറയും.

രാജ്യത്ത് കഴിഞ്ഞ മാസം 21നാണ് ഫബിഫ്‌ളു എന്ന പേരില്‍ മരുന്ന് ഇറക്കാന്‍ ഗ്ലെന്‍മാര്‍കിന് അനുമതി ലഭിച്ചത്. അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ടെങ്കിലാണ് ഈ മരുന്ന് ഉപയോഗിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി സി ജി ഐ) അനുമതി നല്‍കിയത്. ഡോക്ടര്‍ക്ക് ഈ ഗുളിക നിര്‍ദേശിക്കാന്‍ രോഗിയുടെ രേഖാമൂലമുള്ള സമ്മതം വേണം.

അതേസമയം, ഈ മരുന്ന് കൊവിഡ് രോഗിയിലുള്ള പ്രവര്‍ത്തന ഫലത്തെ സംബന്ധിച്ച് പരിമിത വിവരങ്ങളാണ് ലഭ്യമായത്. മരുന്നിന് ഫലമുണ്ടാകുന്നതിനാലാണ് വില കുറച്ചതെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയില്‍ തന്നെയാണ് ഫബിഫ്‌ളുവിന്റെ സംയുക്തങ്ങളും എ പി ഐയും ഗ്ലെന്‍മാര്‍ക് വികസിപ്പിച്ചത്.

Latest