സി ബി എസ് ഇ 12ാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Posted on: July 13, 2020 1:27 pm | Last updated: July 13, 2020 at 7:15 pm

ന്യൂഡല്‍ഹി | സി ബി എസ് ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 88.78 ശതമാനം വിദ്യാര്‍ഥികളാണ് വിജയം നേടിയത്. cbseresults.nic.inഎന്ന വെബ്സൈറ്റില്‍നിന്ന് ഫലം അറിയാം. നേരത്തെ സി ബി എസ് ഇ സുപ്രീം കോടതിയില്‍ അറിയിച്ചതിലും രണ്ടുദിവസം മുമ്പാണ് ഫലം പ്രസിദ്ധീകരിച്ചത്.

പരീക്ഷ നടത്താത്ത വിഷയങ്ങള്‍ക്ക് ഇന്റേണല്‍ അസസ്മെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം നടത്തിയത്.