സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കൊല്ലത്ത് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മക്ക് രോഗം

Posted on: July 12, 2020 5:32 pm | Last updated: July 12, 2020 at 7:08 pm

കൊല്ലം | കൊല്ലത്ത് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ്. പള്ളിമണ്‍ ഇളവൂര്‍ വിമല്‍ നിവാസില്‍ പരേതനായ വേണുഗോപാലിന്റെ ഭാര്യ ഗൗരിക്കുട്ടിയെ (75) ആണു കുണ്ടറ കിഴക്കേകല്ലട ചിറ്റുമല തൊട്ടിക്കരയിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.

ഗൗരിക്കുട്ടിക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ മൃതദേഹം ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍, സഹായി, ഇന്‍ക്വസ്റ്റ് നടത്തിയ പോലീസുകാര്‍, മൃതദേഹം തിരിച്ചറിയാനെത്തിയ മകന്‍ എന്നിവരെ നിരീക്ഷണത്തിലാക്കി. സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ കൊവിഡ് മരണമാണിത്.

11നു രാവിലെ 11.30ന് തൊട്ടിക്കര കാവില്‍കടവ് ഭാഗത്ത് നാട്ടുകാരാണു മൃതദേഹം കണ്ടത്. കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയില്‍ പോകാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു.