Connect with us

Kerala

പദ്മനാഭ സ്വാമി ക്ഷേത്ര ഭരണ കേസില്‍ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും

Published

|

Last Updated

ന്യൂഡല്‍ഹി | ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം സംബന്ധിച്ച കേസില്‍ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് തിരുവിതാകൂര്‍ രാജകുടുംബം നല്‍കി ഹരജിയിലാണ് രാജ്യത്തെ പരമോന്നത കോടതി വിധി പറയുക. ജസ്റ്റിസുമാരായ യു യു ലളിത്. ഇന്ദുമല്‍ഹോത്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വിധി പറയുക.

തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന്റെ ഭരണ ശേഷം ക്ഷേത്രത്തിന്റെ അവകാശം സംസ്ഥാന സര്‍ക്കാറിനാണ്. ക്ഷേത്രം സര്‍ക്കാറിന്റെ അനന്തര അവകാശിക്ക് കൈമാറാന്‍ വ്യവസ്ഥകളില്ലാത്തതിനാല്‍ അത് സര്‍ക്കാറില്‍ നിക്ഷിപതമാണെന്നും ഹൈക്കോടതി വിധിയിലുണ്ടായിരുന്നു.

എന്നാല്‍ ക്ഷേത്രഭരണത്തിനായി ഗുരുവായൂര്‍ മാതൃകയില്‍ ബോര്‍ഡ് രൂപവത്ക്കരിക്കാമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചിരുന്നു. സര്‍ക്കാറിന്റേയും രാജകുടുംബത്തിന്റേയും വാദങ്ങളെല്ലാം പൂര്‍ത്തിയായതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച വിധി പറയാന്‍ സുപ്രീം കോടതി തീരുമാനിച്ചിരിക്കുന്നത്.

---- facebook comment plugin here -----

Latest