Connect with us

Covid19

കസാക്കിസ്ഥാനിലെ അഞ്ജാത ന്യമോണിയക്ക് കാരണം കൊവിഡാകാമെന്ന് ലോകാരോഗ്യ സംഘടന

Published

|

Last Updated

ജനീവ| കസാക്കിസ്ഥാനിൽ പടർന്നുപിടിക്കുന്ന അഞ്ജാത ന്യമോണിയക്ക് കാരണം കൊറോണവൈറസ് ആകാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനാ അത്യാഹിത വിഭാഗം മേധാവി. കഴിഞ്ഞയാഴ്ച വരെ 10,000ത്തിലധികം സ്ഥിരീകരിച്ച കൊവിഡ് കേസുകൾ ഉള്ള ഇവിടെ ചൊവ്വാഴ്ചത്തെ കണക്കനുസരിച്ച് 50,000ത്തിലധികം
കേസുകളും 264 മരണങ്ങളും കസാഖ് അധികൃതർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഡോ.മൈക്കൽ റയാൻ പറഞ്ഞു.

പല ന്യൂമോണിയ കേസുകളും കൊവിഡ് 19 ആയിരിക്കാമെന്നും ശരിയായി രോഗനിർണയം നടത്തിയിട്ടില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂമോണിയക്ക് കൊവിഡുമായി ബന്ധമുണ്ടോയെന്നറിയാൻ ലോകാരോഗ്യ സംഘടന കസാക്കിസ്ഥാനിലെ പ്രാദേശിക അധികാരികളുമായി ചർച്ച നടത്തുന്നുണ്ട്. ഇതിൽ പലതും കൊവിഡ് തന്നെയാണെന്നാണ് ഞങ്ങൾ കരുതുന്നത്. അത് അങ്ങിനെ തന്നെയാകണം എന്നുതന്നെയാണ് വിശ്വസിക്കുന്നതെന്നും റയാൻ കൂട്ടിച്ചേർത്തു.

---- facebook comment plugin here -----

Latest