Connect with us

National

പ്ലാസ്മ ദാനം ചെയ്ത് ന്യൂസിലാന്‍ഡ് യുട്യൂബര്‍

Published

|

Last Updated

ന്യൂഡല്‍ഹി| ഗുരുതരമായി കൊവിഡ് ബാധിച്ച രോഗികള്‍ക്ക് പ്ലാസമ ദാനം ചെയ്ത് ന്യൂസിലാന്‍ഡ് വിഡീയോ ലോഗര്‍ കാൾ റോക്ക്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന കാൾ റോക്ക് ഡല്‍ഹി മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് പ്ലസ്മ ദാനം ചെയ്തത്.

ഡല്‍ഹിയില്‍ പ്ലാസ്മ ബേങ്ക് ഉദ്ഘാടനം ചെയ്ത ശേഷം കെജരിവാള്‍ കൊവിഡ് ഗുരുതരമായി ബാധിച്ചവര്‍ക്ക് പ്ലാസമ ദാനം ചെയ്യാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.

കാൾ റോക്ക് പ്ലാസ്മ ദാനം ചെയ്യുന്നതിന്റെ വിഡീയോ ദൃശ്യങ്ങള്‍ സമൂഹത്തിനായി  പങ്കുവെച്ചിരുന്നു. ന്യൂസിലാന്‍ഡ് വംശജനായ ഡല്‍ഹിയില്‍ താമസിക്കുന്ന കാൾ റോക്ക് പ്ലാസ്മ ദാനം ചെയ്തു. അദ്ദേഹത്തിന്റെ വീഡിയോ എല്ലാവരും കാണുകയും അനുഭവങ്ങള്‍ മനസ്സിലാക്കുകയും വേണം. പ്ലാസമ ദാനം ചെയ്യാന്‍ ഇ വീഡിയോ കൂടുതല്‍ പേരെ പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ റോക്കിന്റെ വീഡിയോ പങ്കുവെച്ച് പറഞ്ഞു.

തന്നെ ഡല്‍ഹി എന്ന വിശേഷിപ്പിച്ചതില്‍ സന്തോഷമുണ്ടെന്നും കാൾ റോക്ക് മറുപടിയായി പറഞ്ഞു. വൈറസില്‍ നിന്ന് രോഗമുക്തി നേടിയ യുട്യൂബര്‍ തെക്കന്‍ ഡല്‍ഹിയിലെ ലിവര്‍ ആന്‍ഡ് ബില്ലറി സയല്‍സസിലെ തന്റെ അനുഭവങ്ങള്‍ വിവരിക്കുന്ന ഒരു ഷോര്‍ട് വിഡീയോ പുറത്തിറക്കിയിരുന്നു. സുഖംപ്രാപിച്ച രോഗികള്‍ ഇന്ത്യക്കാരെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.