Connect with us

National

പാംഗോംഗ് സേയിലെ ഫിംഗര്‍ നാലില്‍ നിന്ന് ചൈന സേനയെ പിന്‍വലിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

Published

|

Last Updated

ന്യൂഡല്‍ഹി| കിഴക്കന്‍ ലഡാക്കിലെ തര്‍ക്കപ്രദേശമായ ഫിംഗര്‍ നാലില്‍ നിന്ന് ചൈനീസ് സേനയെ പിന്‍വലിക്കുന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത് വന്നു. പാംഗോംഗ് സേയിലെ റോഡില്‍ നിന്ന സൈന്യം പിന്‍മാറുന്നതായിട്ടാണ് ഏറ്റവും പുതുതായി പുറത്ത് വന്ന സാറ്റലൈറ്റ് ചിത്രത്തില്‍ വ്യക്തമാകുന്നത്. എന്നാല്‍ റിഡ്ജ്‌ലൈനില്‍ ഇപ്പോഴും അവര്‍ നില്‍ക്കുന്നതായും താത്കാലികമായി നര്‍മ്മിച്ച ടെന്റ് പൊളിച്ചിട്ടില്ലെന്നും ചിത്രത്തില്‍ വ്യക്തമാകുന്നുണ്ട്.

അതേസമയം, നേരത്തേ ഇറങ്ങിയ ഉപഗ്രഹ ചിത്രത്തില്‍ ഗല്‍വാന്‍ വാലിയല്‍ നിന്ന ചൈനീസ് സൈന്യം പൂര്‍ണമായും പിന്‍മാറുന്നതായി വിയക്തമായിരുന്നു. പത്തിന് ഇറങ്ങിയ സാറ്റ്‌ലൈറ്റ് ചിത്രത്തിൽ   അവര്‍ ക്യാമ്പുകള്‍ നീക്കം ചെയ്യുന്നതായി കണ്ടിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി കിഴക്കന്‍ ലഡാക്കിലെ അതിര്‍ നിയന്ത്രണ രേഖയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു.

ഇരുരാജ്യങ്ങളിലെയും നയമതന്ത്രപ്രതിനിധികളും കമാന്‍ഡോ തലത്തിലും നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് സംഘര്‍ഷത്തിന് അയവ് വന്നത്. ഇതേ തുടര്‍ന്ന് അതിര്‍ത്തിയില്‍ നിന്ന് ഇരുരാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. അതിന്റെ ഫലമായി ലഡാക്കില്‍ നിന്ന് ഇപ്പോഴും സൈന്യം പിന്‍വലിയുന്നത് തുടര്‍ന്ന് കൊണ്ടിരക്കുകയാണ്.

പാംഗോഗ് തടാകത്തിന്റെ ഫിംഗര്‍ നാലിനും എട്ടനുമിടയില്‍ ചൈന നുഴഞ്ഞുകയറിയതാണ് സംഘര്‍ഷത്തിന് കാരണം. വാണിജ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഭൗമസാറ്റ് പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്.

Latest