Connect with us

International

കിം-ട്രംപ് ഉച്ചകോടി നടക്കാൻ സാധ്യതയില്ല: കിമ്മിന്റെ സഹോദരി കിം ജോ യോങ്

Published

|

Last Updated

സിയോൾ| ഈ വർഷം തന്റെ സഹോദരൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കാണാൻ സാധ്യതയില്ലെന്ന് കിം ജോങ് ഉന്നിന്റെ സഹോദരി കിം ജോ യോങ്.

ഉച്ചകോടി ചർച്ചകൾ ആവശ്യമാണെങ്കിൽ അത് യു എസിന്റെ ആവശ്യമാണ്. ഉത്തരകൊറിയയെ സംബന്ധിച്ചിടത്തോളം ഇത് പ്രായോഗികമല്ല. ഇതുകൊണ്ട് തങ്ങൾക്ക് പ്രത്യേകിച്ച് ഉപകാരമൊന്നും ഇല്ലേന്നും കിം ജോ യോങ് പറഞ്ഞു. ഉത്തരകൊറിയയുടെ ഔദ്യോഗിക ന്യൂസ് ഏജൻസിയായ കൊറിയൻ സെൻട്രൽ ഏജൻസി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് കിം ജോ യോങിന്റെ പരാമർശമമുള്ളത്.

ആണവ നയതന്ത്രം നിലനിർത്താൻ വാഷിംഗ്ടൺ ചില വിട്ടുവീഴ്ചകൾക്ക് തയ്യാറാവണമെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു. ഒരുപക്ഷെ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചക്കൊടുവിൽ ആശ്ചര്യകരമായ ചില കാര്യങ്ങൾ സംഭവിക്കാമെന്നും യോ ജോങ് പറഞ്ഞു.