Connect with us

National

പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് ഒരു ലക്ഷം കിലോമീറ്റര്‍ റോഡ് നിര്‍മ്മിച്ച് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി| പുനരുത്പാദനം സാധ്യമാകാത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിച്ച് റോഡ് നിര്‍മ്മിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിച്ച് കേന്ദ്രം ഒരു ലക്ഷം കിലോമീറ്റര്‍ റോഡ് നിര്‍മിച്ചതായി റിപ്പോര്‍ട്ട് പുറത്ത് വിട്ടു.

ഓരോ കിലോമീറ്ററിലും ഒമ്പത് ടണ്‍ ബിറ്റുമിനോടപ്പം ഒരു ടണ്‍ പ്രാസ്റ്റിക് വേസ്റ്റും കലര്‍ത്തിയാണ് റോഡ് നിര്‍മിക്കുന്നത്. ഇതിനര്‍ഥം ഒരോ കിലോമീറ്ററിലും ഒരു ടണ്‍ ബിറ്റുമിന്‍ അതായത് 30,000 രൂപ ചെലവ് ചുരുക്കുന്നു. പ്ലാസ്റ്റിക് റോഡില്‍ ആറ്, എട്ട് ശതമാനം പ്ലാസ്റ്റിക്കും 92, 94 ശതമാനം ബിറ്റുമിനും കലര്‍ത്തുന്നുണ്ട്.

2016 ലാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്ലാസ്റ്റിക് വേസ്റ്റ് ഉപയോഗിച്ച് റോഡ് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചത്. അതിന് ശേഷം 11 സംസ്ഥാനങ്ങൡലായി ഒരു ലക്ഷം കിലോമീറ്റര്‍ പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് റോഡ് നിര്‍മ്മിച്ചു. ഈ വര്‍ഷം അതിന്റെ ഇരട്ടി ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

2018ല്‍ ഗുരഗ്രാം മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ആദ്യമായി പ്ലാസ്റ്റിക് വേസ്റ്റ് ഉപയോഗിച്ച് റോഡ് നിര്‍മ്മിച്ചത്. ഇപ്പോള്‍ ഗുരുഗ്രാം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ റോഡ് നിര്‍മാണത്തില്‍ പ്ലാസ്റ്റിക് മാലിന്യം നിര്‍ബന്ധമാക്കിയിട്ടുണ്ട്. അസം ഈ വര്‍ഷം മുതല്‍ റോഡ് നിര്‍മാണത്തില്‍ പ്ലസാറ്റിക് മാലിന്യം ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ജമ്മുകശ്മീര്‍ ദേശീയ ഹൈവേയില്‍ 270 കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിന് പ്ലാസ്റ്റിക് മാലിന്യമാണ് ഉപയോഗിച്ചിരിക്കുന്നത്.

Latest