Connect with us

Covid19

മൂന്ന് ജീവനക്കാർക്ക് കൊവിഡ് ; കർണാടക മുഖ്യമന്ത്രി ക്വാറന്റീനിൽ

Published

|

Last Updated

ബെംഗളൂരു| ഔദ്യോഗിക വസതിയായ കൃഷ്ണയിലെ മൂന്ന് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഹോം ക്വാറന്റൈനിൽ പോയി. ഇലക്ട്രീഷ്യൻ, ഡ്രൈവർ, പൈലറ്റ് വാഹനത്തിലെ ജീവനക്കാരൻ എന്നിവർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കൊവിഡ് പ്രതിരോധനടപടികളുടെ ഭാഗമായി ഔദ്യോഗിക വസതി അടച്ചതിനാൽ സ്വകാര്യ വസതിയിൽ നിന്നാണ് അടുത്ത ആഴ്ച വരെ പ്രവർത്തിക്കുക. അദ്ദേഹത്തിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ആരോഗ്യം തൃപ്തികരമാണ്. എങ്കിലും ക്വാറന്റൈനിൽ പോകാൻ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നെന്ന് പൊളിറ്റിക്കൽ സെക്രട്ടറി എം പി രേണുകാചാര്യ പറഞ്ഞു.

താൻ ആരോഗ്യവാനാണെന്നും താമസസ്ഥലത്ത് തുടർന്നും ജോലിയിൽ മുഴുകുമെന്നും യെദ്യൂരപ്പ ഇന്ന് ഉച്ചക്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. വീഡിയോ കോൺഫറൻസിംഗ് വഴി യോഗങ്ങളും നിർദേശങ്ങളും നൽകും. സർക്കാർ നിർദേശിച്ച പ്രോട്ടോക്കോളുകൾ പിന്തുടരണമെന്ന് ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു. മാസ്‌കുകൾ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്ത് കൊവിഡിനെ പ്രതിരോധിക്കാൻ എല്ലാവരും സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest