Connect with us

National

മൊബൈൽഫോൺ വാങ്ങികൊടുത്തില്ല; ത്രിപുരയിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു

Published

|

Last Updated

അഗർത്തല| മൊബൈൽഫോൺ വാങ്ങിക്കൊടുക്കാത്തതിൽ മനംനൊന്ത് ത്രിപുരയിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ത്രിപുരയിലെ സെപാഹിജാല ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽഫോൺ വാങ്ങിച്ച് നൽകാത്തതിലാണ് വിദ്യാർഥിനി ആത്മഹത്യ ചെയ്തത്.

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പെൺകുട്ടി മാതാപിതാക്കളോട് സ്മാർട്‌ഫോൺ വാങ്ങിനൽകാൻ ആവിശ്യപ്പെട്ടിരുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുള്ള ദിവസവേതനക്കാരനായ പിതാവിന് മകൾക്ക് ഫോൺ വാങ്ങിച്ച് നൽകാൻ സാധിച്ചിരുന്നില്ല. എന്നാൽ, ഫോൺ വാങ്ങിക്കാൻ മാതാപിതാക്കൾ കുറച്ച് കൂടി സമയം വേണമെന്ന് മകളോട് പറഞ്ഞിരുന്നു. ഇതേത്തുടർന്ന് വ്യാഴാഴ്ച രാവിലെ കുട്ടിയും മാതാപിതാക്കളും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ജോലിക്കു പോയ മാതാപിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. പൊലീസ് പറഞ്ഞു.

പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം മാതാപിതാക്കക്ക് കൈമാറി. അസ്വാഭാവിക മരണത്തിന് കേസെടുത്തതായ് സബ് ഇൻസ്‌പെക്ടർ അനാമിക ദത്ത പറഞ്ഞു.

സ്മാർട്ട് ഫോൺ ഇല്ലാത്തതിന്റെ പേരിൽ ജൂലൈയിൽ സംസ്ഥാനത്ത് നിന്ന് റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ ആത്മഹത്യയാണിത്.