International
നേപ്പാളില്‍ മണ്ണിടിച്ചില്‍ 12 പേര്‍ മരിച്ചു; 19 പേരെ കാണാതായി

കാഠ്മണ്ഡു| പടിഞ്ഞറന്‍ നേപ്പാളില്‍ കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലില്‍ ഇന്ന് 12 പേര്‍ മരിച്ചു. 19 പേരെ കാണാതായതായും പോലീസ് അറിയിച്ചു. കസ്‌ക്കി ജില്ലയില്‍ പൊഖ്‌റ നഗരത്തിലെ ഹേമജന്‍, സാരംഗ്‌കോട്ട് പ്രദേശത്ത് ഉണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
സാരംഗ്‌കോട്ട് വീടിന് മേല്‍ മണ്ണിടിഞ്ഞ് വീണ് അഞ്ച് പേര്‍ മരിച്ചതായും പോലീസ് പറഞ്ഞു. അപകടത്തില്‍ പരുക്കേറ്റ 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രണ്ടിടിങ്ങളിലായി നടന്ന മണ്ണിടിച്ചിലില്‍ അഞ്ച് പേര്‍ മരിച്ചു. ലാംജംഗ് ജില്ലയിലെ ബേസിഷഹറിലും രുക്കും ജില്ലയിലെ അത്ബിസ്‌ക്കോട്ടലുമാണ് അപകടമുണ്ടായത്. ജാര്‍ക്കോട്ട് ജില്ലയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് 12 പേരെ കാണാതായതായും പോലീസ് പറഞ്ഞു.
മിയാഗി ജില്ലയില്‍ ഏഴ് പോരുടെ വീട് പൂര്‍ണമായും ഒലിച്ചുപോയി. പടിഞ്ഞാറന്‍ നേപ്പാളിലെ പ്രിഥി ഹൈവേ യാത്ര മണ്ണിടിച്ചിലിനെ തുടര്‍ന്ന് തടസ്സപ്പെട്ടു. കഴിഞ്ഞ 48 മണിക്കൂറായി രാജ്യത്ത് പെയ്യുന്ന കനത്ത മഴയില്‍ നാരായണി ഉള്‍പ്പെടെയുള്ള നദികള്‍ കരകവിഞ്ഞു. അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയച്ചു.