National
യുവാവിനെ സഹായിച്ചു; വൃദ്ധയുടെ കൈ തല്ലിയൊടിച്ച് ഭർത്താവ്

ബെംഗളൂരു| വാടകക്കാരനുമായി ബന്ധമുണ്ടെന്ന് സംശയിച്ച് വയോധികൻ ഭാര്യയുടെ കൈ തല്ലിയൊടിച്ചു. സെക്രട്ടേറിയറ്റ് മുൻ ജീവനക്കാരനായ 78കാരനാണ് സംശയത്തിന്റെ പേരിൽ 68കാരിയായ ഭാര്യയെ ക്രൂരമായി മർദിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തത്.
വാടകക്കാരനും മകന്റെ പ്രായവുമുള്ള 34കാരന്റെ ഭാര്യ പ്രസവത്തിനായി ഈ വർഷം ആദ്യം മാതാപിതാക്കളുടെ വീട്ടിലേക്ക് പോയത് മുതലാണ് പ്രശ്‌നം ആരംഭിച്ചത്. യുവാവിന് വീട് വൃത്തിയാക്കാനോ ഭക്ഷണം പാചകം ചെയ്യാനോ അറിയില്ലായിരുന്നു. സഹതാപം തോന്നിയ വയോധിക യുവാവിനെ സഹായിച്ചിരുന്നു. എന്നാൽ ഇതിൽ സംശയം തോന്നിയ ഭർത്താവ് ഇവരുമായി വഴക്കിടാൻ തുടങ്ങി. എന്നിരുന്നാലും ലോക്ക്ഡൗൺ സമയത്തും വൃദ്ധ പാചകം, മറ്റ് ജോലികൾ എന്നിവയിൽ യുവാവിനെ സഹായിക്കുന്നത് തുടർന്നു. ഈ മാസം ആദ്യം വഴക്ക് ശകത്മാകുകയും പ്രകോപിതനായ വൃദ്ധൻ ഭാര്യയെ നിഷ്‌കരുണം തല്ലുകയും കൈ ഒടിക്കുകയും ചെയ്തു.
സഹായത്തിനായി വയോധിക പരിഹാർ ഹൈൽപ്പ് ലൈനുമായി ബന്ധപ്പെട്ടു. വാടകക്കാരനെ മകനെപ്പോലെയാണ് താൻ കാണുന്നതെന്ന് അവർ പറഞ്ഞെങ്കിലും അത് കേൾക്കാൻ ഭർത്താവ് വിസമ്മതിച്ചു. ഇയാൾക്കെതിരെനിയമനടപടികൾ സ്വീകരിക്കാൻ ആലോചിക്കുന്നുണ്ടെന്ന് പരിഹാർ ഉപദേഷ്ടാക്കൾ പറഞ്ഞു.