International
ചൈനയുടെ പവര്‍ പ്ലേ: നേപ്പാളില്‍ എന്‍ സി പി യോഗം മാറ്റിവെച്ചു

കാഠ്മണ്ഡു| പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയെ പിരിച്ചുവിടുന്നതിന് പാര്‍ട്ടിക്കുള്ളില്‍ സമ്മര്‍ദ്ദം ശക്തമാകുന്നതിനിടെ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി(എന്‍സിപി)യുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം ഒരാഴ്ചത്തേക്ക് മാറ്റിവെച്ചു.
നേപ്പാളിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായതിനെ തുടര്‍ന്നാണ് മീറ്റീംഗ് മാറ്റിവെച്ചത്. യോഗം മാറ്റിവെക്കുന്നതിനെ ഇന്നലെ രാത്രി വരെ എന്‍സിപി ചെയര്‍മാന്‍ പുഷ്പ കമല്‍ ദഹല്‍ എതിര്‍ത്തുവെന്നാണ് സൂചന. എന്നാല്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ മാധവ് നേപ്പാള്‍, ജലനാഥ് കനാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ദഹല്‍ യോഗം മാറ്റിവെക്കുന്നതിനെ അനുകൂലിക്കുകയായിരുന്നു.
ഇന്ത്യക്കെതിരായ ജനവികാരം നേപ്പാളില്‍ ഒലി ഉയര്‍ത്തികൊണ്ടുവരുന്ന സമയത്താണ് മീറ്റീംഗ് മാറ്റിവെക്കുന്നത്. ഇന്ത്യയിലെ ഒരു സ്വകാര്യ വാര്‍ത്താ ചാനലില്‍ അപകീര്‍ത്തിപരമായ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഇന്ത്യക്കെതിരായ ജനവികാരം ഉയര്‍ത്താന്‍ ഒലി ശ്രമിച്ച് കൊണ്ടിരിക്കുന്നത്. വീഡിയോ പ്രചരിപ്പിച്ചതിന് ഇന്ത്യന്‍ സര്‍ക്കാറിനെ ഒലി സര്‍ക്കാര്‍ രൂക്ഷമായി വിമര്‍ശിച്ചു.
നേപ്പാളിലെ രാഷട്രീയ സ്ഥിതി മെച്ചപ്പെട്ട് പോകുന്നതിന് ഒലി സര്‍ക്കാര്‍ കണ്ടെത്തുന്ന മാര്‍ഗം ഇന്ത്യയെ കുറ്റപ്പെടുത്തുക എന്നതാണ്. ഇന്ത്യയിലെ സ്വകാര്യ മാധ്യമങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു സ്വാധീനവും ചെലുത്തുന്നില്ലെന്ന് എല്ലാവര്‍ക്കും അറിയുന്നതാണ്. എന്നാല്‍ ഒലിക്ക് പിടിച്ച് നില്‍ക്കാനുള്ള പ്രധാന രാഷട്രീയ അജണ്ടയാണ് ഇന്ത്യക്കെതിരായ വികാരം ആളികത്തിക്കുക എന്ന് നേപ്പാള്‍ വാച്ചര്‍ പറയുന്നു. ഇന്ത്യക്കെതിരേ കാഠ്മണ്ഡു എപ്പോഴും സജ്ജമാണ്. എന്നാല്‍ ചൈനീസ് പ്രതിനിധി ഹു യാങ്ങിക്കെതിരേ ഒരു വാക്ക് പോലും അവര്‍ പറയില്ല. നേപ്പാളിലെ എല്ലാ രാഷട്രീയ നേതാക്കളും ഒരുപോലെ അദ്ദേഹത്തെ പിന്തുണക്കുന്നുമുണ്ട്.
പ്രധാനമന്ത്രി ഒലിയെ അധികാരത്തില്‍ നിര്‍ത്തുന്നതിനും പാര്‍ട്ടിയെ ഐക്യപ്പെടുത്തുന്നതിനുമായി കഴിഞ്ഞ ദിവസം ദഹലുമായി ഹു യാങ്ങി കൂടികാഴ്ച നടത്തിയിരുന്നു. നിരവധി പേരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് ശേഷമാണ് ദഹല്‍ ഹുവുമായി കൂടികാഴ്ച നടത്തിയത്. കാഠ്മണ്ഡുവിലെ രാഷട്രീയ അതിസങ്കീര്‍ണമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. ഒലി രാജിവെച്ചില്ലെങ്കില്‍ ഒലി പിന്തുണക്കാരും മറ്റുള്ളവരും തമ്മില്‍ വിഭജനം ഉണ്ടാകാനാണ് സാധ്യത. രാഷട്രീയ സാഹചര്യം സങ്കീര്‍ണമായി പോകുമ്പോഴും നേപ്പാളില്‍ ചൈനയുടെ ഉടപെടല്‍ സജീവമാണ്. ചൈന അവരുടെ രാഷ്ട്രീയമാണ് നേപ്പാളില്‍ കളിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.