Connect with us

Ongoing News

89 ആപ്പുകള്‍ ഫോണില്‍ നിന്ന് നീക്കം ചെയ്യാന്‍ സൈനികര്‍ക്ക് നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി | സുരക്ഷ മുന്‍നിര്‍ത്തി ചൈനയുടേതടക്കം 89 അപ്പൂകള്‍ ഫോണില്‍ നിന്ന് നീക്കം ചെയ്യാന്‍ സൈവികര്‍ക്ക് കരസേനയുടെ നിര്‍ദേശം. ഫെയ്‌സ്ബുക്, ടിക്ടോക്, ടിന്‍ഡര്‍, പബ്ജി, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ആപ്പുകളാണ് നീക്കേണ്ടത്. കേന്ദ്രസര്‍ക്കാര്‍ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചതിനു പിന്നാലെയാണ് കരസേനയുടെ നീക്കം. ഈമാസം 15നകമാണ് നീക്കം ചെയ്യേണ്ടത്. ഇന്ത്യയുടെ രഹസ്യങ്ങള്‍ ആപ്പുകള്‍ വഴി ചോര്‍ത്തുന്നുവെന്നാണ് ആക്ഷേപം.

സ്‌നാപ്ചാറ്റ്, ഓകെ കുപ്പിഡ്, യുസി ബ്രൗസര്‍, ബംബിള്‍, ഷെയര്‍ ഇറ്റ്, എക്‌സെന്‍ഡര്‍, ഹലോ, കാം സ്‌കാനര്‍, ക്ലബ് ഫാക്ടറി, മെസേജിംഗ് വിചാറ്റ്, ഹലോ, ഷെയര്‍ ചാറ്റ്, വൈബര്‍, ഐ എം ഒ, ഹൈക്ക്, ക്യുക്യു, കിക്, ഊവൂ, നിംബസ്, ക്യുസോണ്‍, ലൈന്‍, സ്‌നോ, ടുടോക് തുടങ്ങിയ ആപ്പുകളാണ് സൈനികരോട് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Latest