Connect with us

Covid19

പൂന്തുറയില്‍ കടുത്ത ജാഗ്രത; ജനം പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് ആദ്യമായി കൊവിഡ് സൂപ്പര്‍ സ്‌പ്രെഡുണ്ടായ പൂന്തുറയില്‍ കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുന്നു. കൊവിഡിന് വേണ്ടി സംസ്ഥാനത്ത് ഇതുവരെ നടത്തിയ എല്ലാ പ്രോട്ടോക്കോളും മറികടന്നുള്ള സുരക്ഷാ നടപടികളിലേക്ക് ആരോഗ്യ വകുപ്പ് കടക്കുമെന്നാണ് അറിയുന്നത്. പ്രദേശത്ത് ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നീട്ടും. ജനം പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയുണ്ടാകും. ഡോര്‍ ടു ഡോര്‍ മാതൃകയില്‍ പ്രദേശത്തെ മുഴുവന്‍ ആളുകളേയും പരിശോധനക്ക് വിധേയമാക്കും.

തമിഴ്‌നാട്ടിലേക്ക് മത്സ്യ ബന്ധനത്തിന് തമിഴ്‌നാട്ടിലേക്ക് പോകുന്നത് നിരോധിച്ചിട്ടുണ്ട്. പൂന്തുറയില്‍ നിന്ന് പുറത്തേക്ക് പോയവരുട സമ്പര്‍ക്ക പട്ടിക കണ്ടെത്തല്‍ അതീവ ദുഷ്‌കരമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. കന്യാകുമാരിയില്‍ നിന്നെത്തിച്ച മത്സ്യം വില്‍പ്പനക്കായി കൊണ്ടുപോയവരിലൂടെ പുറത്തും രോഗവ്യാപനമുണ്ടായോ എന്നതാണ് ആശങ്ക. വരാനിരിക്കുന്ന രണ്ടാഴ്ച നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍.

പ്രത്യേക ക്ലസ്റ്ററായി പരിഗണിച്ചുള്ള പ്രതിരോധ നടപടികളാകും പൂന്തുറയില്‍ നടക്കും. 500 കമാന്‍ഡോളകാണ് പ്രദേശത്തുള്ളത്. പൂന്തുറ മേഖലയില്‍ ഇന്നലെ രോഗമുണ്ടായവരില്‍ 12 പേര്‍ മത്സ്യത്തൊഴിലാളികളും വില്‍പ്പനക്കാരുമാണ്. തിരക്കേറിയ മാര്‍ക്കറ്റിലെത്തി പൂന്തുറക്ക് പുറത്തുള്ളവരും മീന്‍ വാങ്ങിയിട്ടുണ്ട്. വില്‍പ്പനക്കായി പലരും മത്സ്യം പുറത്തേക്ക് കൊണ്ടു പോയിട്ടുമുണ്ട്. ഇത് ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ വ്യാപനത്തിന് വഴിയൊരുക്കുമോയെന്നതാണ് ആശങ്ക. ഈ സമ്പര്‍ക്ക പട്ടിക കണ്ടെത്താനാണ് തീവ്രശ്രമം നടക്കുന്നത്.

പ്രതിദിനം 500 ആന്റിജന്‍ ടെസ്റ്റുകള്‍ പൂന്തുറ മേഖലയില്‍ മാത്രം നടത്തുന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ഇതിനോടകം രോഗികള്‍ 300 കടന്നു. രോഗികളുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ധനവ് തുടര്‍ന്നാല്‍ ചികിത്സാ രീതിയില്‍ മാറ്റം ആലോചിക്കും. നിയന്ത്രണം നിലനില്‍ക്കുന്ന മേഖലകള്‍ക്ക് പുറത്തും വ്യാപനം നടക്കുന്നതും ആശങ്ക വര്‍ധിപ്പിക്കുകയാണ്. വട്ടപ്പാറ, മണക്കാട്, പാച്ചല്ലൂര്‍, കടകംപള്ളി എന്നീ മേഖലകളില്‍ കഴിഞ്ഞ ദിവസം രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

Latest