Connect with us

Kerala

കുട്ടികളില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നു; കുട്ടിയുടെ മനസ്സിനെ മുറിവേല്‍പ്പിക്കുന്ന രീതിയിലാകരുത് ശാസന: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണ വര്‍ധിച്ചു വരുന്നതായും ഇത് അതീവ ഗുരുതരമായ സാമൂഹിക പ്രശ്‌നമായി മാറുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടയില്‍ സംസ്ഥാനത്ത് നിരവധി കുട്ടികളാണ് ആത്മഹത്യ ചെയ്തത്. മാര്‍ച്ച് 25 വരെയുള്ള കണക്കു പ്രകാരം 18 വയസില്‍ താഴെയുള്ള 66 കുട്ടികളാണ് ജീവനൊടുക്കിയത്.
ഈ സ്ഥിതിവിശേഷത്തെ കുറിച്ച് പഠിക്കാന്‍ അഗ്‌നിരക്ഷാ സേനാ മേധാവി ആര്‍ ശ്രീലേഖയുടെ നേതൃത്വത്തില്‍ സമിതിക്ക് രൂപംനല്‍കിയതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മാനസിക സഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ആശ്വാസമേകാന്‍ സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്‍ മുഖാന്തിരം ഫോണ്‍ വഴി കൗണ്‍സിലിംഗ് നല്‍കുന്ന “ചിരി” എന്ന പേരില്‍ പദ്ധതി ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ നന്മ ആഗ്രഹിച്ച് രക്ഷിതാക്കള്‍ നടത്തുന്ന ശാസനകള്‍ കുട്ടിയുടെ മാനസികാവസ്ഥ കൂടി ഉള്‍ക്കൊണ്ടു കൊണ്ടാകണം. കുട്ടിയുടെ മനസ്സിനെ മുറിവേല്‍പ്പിക്കുന്ന രീതിയിലാകരുത് ശാസന.

കൊവിഡ് കാലത്ത് കൂട്ടുകാരുമായി ഇടപഴകാന്‍ കുട്ടികള്‍ക്ക് സാധിക്കാത്ത സ്ഥിതിയുണ്ട്. ഇത് മാനസിക സമ്മര്‍ദം വര്‍ധിപ്പിക്കും. അതിനാല്‍ അതീവ ശ്രദ്ധയോടെ വേണം കുട്ടികളുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest