Connect with us

Covid19

സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊവിഡ്; 149 പേര്‍ക്ക് രോഗമുക്തി

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 339 പേര്‍ക്ക്. 149 പേര്‍ രോഗമുക്തരായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് മുന്നൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. രോഗബാധിതരില്‍ 117 പേര്‍ വിദേശത്തു നിന്ന് വന്നതാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയത് 74 പേരാണ്. സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്ക് രോഗം ബാധിച്ചു. ഉറവിടമറിയാത്ത കേസുകള്‍ ഏഴാണ്.

തിരുവനന്തപുരം- 95, മലപ്പുറം- 55, പാലക്കാട്- 50, തൃശൂര്‍- 27, ആലപ്പുഴ- 22, ഇടുക്കി- 20, എറണാകുളം- 12, കാസര്‍കോട്- 11, കൊല്ലം- 10, കോഴിക്കോട്- 8, കോട്ടയം, വയനാട്, പത്തനംതിട്ട- 7 വീതം, കണ്ണൂര്‍- 8 എന്നിങ്ങനെയാണ് കൊവിഡ് സ്ഥരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
തിരുവനന്തപുരം- 9, കൊല്ലം- 10, പത്തനംതിട്ട- 7, ആലപ്പുഴ- 7, കോട്ടയം- എട്ട്, ഇടുക്കി- എട്ട്, കണ്ണൂര്‍- 16, എറണാകുളം- 15, തൃശൂര്‍- 29, പാലക്കാട്- 17, മലപ്പുറം- ആറ്, കോഴിക്കോട്, വയനാട്- ഒന്നു വീതം, കാസര്‍കോട്- 13 എന്നിങ്ങനെയാണ് നെഗറ്റീവായത്.

24 മണിക്കൂറിനിടെ 12,592 സാമ്പിളുകള്‍ പരിശോധിച്ചു. 6,534 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയിലുള്ള 2,795 പേരാണ്. 1,85,960 പേരാണ് നിരീക്ഷണത്തിലുള്ളത്. 3,261 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 471 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2,20,677 സാമ്പിളുകള്‍ പരിശോധനക്കയച്ചു. 4,854 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുവരെ മുന്‍ഗണനാ വിഭാഗത്തിലെ 66,934 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 6,31,99 എണ്ണം നെഗറ്റീവായി. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 3,07,019 പേര്‍ക്കാണ് കൊവിഡ് ടെസ്റ്റുകള്‍ നടത്തിയത്. ഇതുവരെ 3,07,219 പേര്‍ക്ക് റുട്ടീന്‍, സെന്റിനല്‍, പൂള്‍ഡ് സെന്റിനല്‍, സിവിനാറ്റ്, ട്രൂനാറ്റ് ടെസ്റ്റുകള്‍ നടത്തി. നിലവിലെ ഹോട്ട് സ്‌പോട്ടുകള്‍ 181 ആണ്.

കൊവിഡ് വ്യാപനത്തില്‍ നല്ല തോതില്‍ ആശങ്കപ്പെടേണ്ട ഘട്ടമാണിതെന്നും സാമൂഹിക വ്യാപനത്തിലേക്ക് വലിയ തോതില്‍ അടുക്കുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നഗരങ്ങള്‍ കേന്ദ്രീകരിച്ച് മള്‍ട്ടിപ്പിള്‍ ക്ലസ്റ്റര്‍ രൂപം കൊള്ളാനും സൂപ്പര്‍ സ്‌പ്രെഡിലേക്ക് നയിക്കാനുമുള്ള സാധ്യത കൂടിവരികയാണ്. കൊവിഡ് പകരാനുള്ള സാധ്യത വലിയതോതില്‍ വര്‍ധിച്ചിരിക്കുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ആളുകള്‍ കൂട്ടംകൂടുന്നത് ഒരു കാരണവശാലും അനുവദിക്കാനാവില്ല. വായുസഞ്ചാരമുള്ള മുറികളില്‍ കഴിയുകയെന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Latest