Connect with us

National

യമുനാ നദി പുനരുജ്ജീവനം: മാലിന്യ ചാർജ് ഈടാക്കണമെന്ന് എൻ ജി ടി

Published

|

Last Updated

ന്യൂഡൽഹി| യമുനാ നദി പുനരുജ്ജീവനത്തിന്റെ ഭാഗമായി ദേശീയ തലസ്ഥാനത്തെ എല്ലാ വീടുകളിൽ നിന്നും മാലിന്യ ചാർജ് ഈടാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ഉടൻ പാലിക്കണമെന്ന് സംസ്ഥാന സർക്കാറിനോട് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻ ജി ടി). അനധികൃത കോളനികളിൽ താമസിക്കുന്ന 2.3 ലക്ഷം ആളുകൾ മാലിന്യ കണക്ഷൻ എടുത്തിട്ടില്ലെന്നും ഇത് യമുന മലിനീകരിക്കുന്നതിന് ഇടയാക്കുന്നു.

പ്രകൃതിക്കോ മലിനജല ശൃംഖലക്കോ നാശം വരുത്തുന്ന ഓരോരുത്തരും അതിന് നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്നും ഹരിത ട്രൈബ്യൂണൽ അഭിപ്രായപ്പെട്ടു. മാലിന്യ ചാർജ് ചുമത്തുകയും വീണ്ടെടുക്കുകയും ചെയ്യുക എന്ന വിഷയത്തിൽ 2019 ഒക്ടോബർ 24ലെ സുപ്രീം കോടതി ഉത്തരവ് ഡൽഹി സർക്കാർ ഉടൻ പാലിക്കണമെന്ന് ട്രൈബ്യൂണൽ ചെയർപേഴ്‌സൺ ജസ്റ്റിസ് എ കെ ഗോയൽ അധ്യക്ഷനായ ബഞ്ച് പറഞ്ഞു. രണ്ട് മാസത്തിനകം മാലിന്യചാർജ് ഈടാക്കണമെന്ന എൻ ജി ടി ഉത്തരവ് സുപ്രീം കോടതിയും ശരിവെച്ചു.

---- facebook comment plugin here -----

Latest