Connect with us

National

കുപ്രിസദ്ധ ഗുണ്ടാ തലവന്‍ വികാസ് ദുബെ മധ്യപ്രദേശില്‍ പിടിയില്‍

Published

|

Last Updated

ഉജ്ജയിന്‍ | കുപ്രസിദ്ധ ഗുണ്ടാ നേതാവും യു പി പോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ
പ്രതിയുമായ വികാസ് ദുബെ പിടിയില്‍.മധ്യപ്രദേശിലെ ഉജ്ജയിനില്‍വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്‌ .കാണ്‍പൂരിലെ ബിക്രു വില്ലേജില്‍ വെള്ളിയാഴ്ച എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ കേസിലാണ് വികാസ് ദുബെ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്‌.

കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍, കലാപം ഉണ്ടാക്കല്‍ തുടങ്ങി 60 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ദുബെ. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യു പി പോലീസ് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു

ഇയാളുടെ രണ്ട് കൂട്ടാളികളെ ഇന്ന് പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.

രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ദുബെയുടെ രണ്ട് കൂട്ടാളിളെ പോലീസ് വെടിവെച്ച് കൊന്നത്. ദുബെയുടെ ഒരു കൂട്ടാളിയും ക്രിമിനലുമായ പ്രഭാതിനെ ഹരിയാനയിലെ ഫരീദാബാദില്‍നിന്നും പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ മറ്റൊരാള്‍ക്കൊപ്പം ഇയാളെ കാണ്‍പൂരിലേക്ക് കൊണ്ടുവരവെ പ്രഭാത് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പോലീസിന്റെ പിസ്റ്റള്‍ തട്ടിയെടുത്ത് ആക്രമണത്തിന് ശ്രമിച്ച ഇയാളെ പോലീസ് വെടിവെച്ചിടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ദുബെയുടെ മറ്റൊരു കൂട്ടാളിയായ ബൗവ ദുബെ ആണ് കൊല്ലപ്പെട്ട മറ്റൊരാള്‍. ഇത്വയില്‍ പോലീസുമായുണ്ടായ ഏറ്റ് മുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇയാള്‍ക്ക് പോലീസ് 50,000 രൂപ വിലയിട്ടിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നോടെ മറ്റ് നാല് പേര്‍ക്കൊപ്പം കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പോലീസ് ഏറ്റ് മുട്ടലില്‍ ഇയാളെ വധിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ രക്ഷപ്പെട്ടു. നിരവധി ആയുധങ്ങള്‍ ഇവരില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്. വികാസ് ദുബെയുടെ മറ്റൊരു കൂട്ടാളിയെ ഇന്നലെ പോലീസ് വധിച്ചിരുന്നു