Connect with us

Ongoing News

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് റദ്ദാക്കി

Published

|

Last Updated

കൊല്‍ക്കത്ത | ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് റദ്ദാക്കി. ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചതാണ് ഇക്കാര്യം. എന്നാല്‍, ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഗാംഗുലി വെളിപ്പെടുത്തിയില്ല. വ്യാഴാഴ്ച ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം ചേരാനിരിക്കെയാണ് പ്രഖ്യാപനം.

പാക്കിസ്ഥാനിലായിരുന്നു ആദ്യം ടൂര്‍ണമെന്റ് തീരുമാനിച്ചിരുന്നത്. പാക്കിസ്ഥാനില്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചാല്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ അറിയിച്ചതോടെ മത്സരങ്ങള്‍ യു എ ഇയില്‍ സംഘടിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.