Connect with us

National

കശ്മീരില്‍ ബി ജെ പി നേതാവ് ശൈഖ് വസീമിനെയും പിതാവിനെയും തീവ്രവാദികള്‍ വെടിവെച്ചു കൊന്നു

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ ബന്ദിപോറയിലെ ബി ജെ പി നേതാവ് ശൈഖ് വസീം ബാരിയെയും പിതാവിനെയും സഹോദരനെയും തീവ്രവാദികള്‍ വെടിവെച്ചുകൊന്നു. ബി ജെ പിയുടെ ജില്ലാ പ്രസിഡന്റ് ആയിരുന്നു അദ്ദേഹം. കുടുംബത്തോടൊപ്പം വീടിനരികിലെ കടയില്‍ നില്‍ക്കുമ്പോഴാണ് തീവ്രവാദികള്‍ വെടിവെച്ചത്.

വസീമിന്റെ സുരക്ഷക്ക് നിയോഗിക്കപ്പെട്ട പോലീസുകാരാരും സംഭവസമയത്ത് അവിടെയുണ്ടായിരുന്നില്ല. കൃത്യവിലോപം നടത്തിയ പോലീസുകാരെ അറസ്റ്റ് ചെയ്യുമെന്ന് ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.

രാത്രി ഒമ്പതോടെയാണ് സംഭവം. വെടിവെപ്പില്‍ പരുക്കേറ്റ പിതാവ് ബശീര്‍ അഹ്മദിനെയും സഹോദരന്‍ ഉമറിനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏറെ വൈകാതെ മരിച്ചു. മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല സംഭവത്തെ അപലപിച്ചു.

---- facebook comment plugin here -----

Latest