Connect with us

Kerala

സന്ദീപ് നായര്‍ക്ക് ബിജെപിയുടെ ഉന്നത നേതാക്കളുമായി ബന്ധമുണ്ട്; ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യും: മന്ത്രി ഇ പി ജയരാജന്‍

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ക്ക് ബിജെപിയുടെ ഉന്നത നേതൃത്വവുമായി ബന്ധമുണ്ടെന്ന് മന്ത്രി ഇ പി ജയരാജന്‍. കേസില്‍ പ്രതികള്‍ക്കെതിരെ നടപടിയെടുക്കേണ്ടത് കേന്ദ്രമാണെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ എല്‍ഡിഎഫിനെ കരിവാരിത്തേക്കാന്‍ ചിലര്‍ ശ്രമം നടത്തിവരികയാണ്.

സന്ദീപ് നായര്‍ക്ക് ബിജെപിയുടെ ഉന്നത നേതൃത്വവുമായി ബന്ധമുണ്ട്. ഇത് തെളിയിക്കുന്ന ചിത്രങ്ങളും പുറത്തു വന്നു. സ്വര്‍ണക്കടത്ത് പ്രശ്‌നം വഴിതിരിച്ച് വിടാന്‍ ശ്രമം നടക്കുകയാണ്. കൊവിഡ് ഭീഷണി ഫലപ്രദമായി നേരിടുന്ന സര്‍ക്കാരിന്റെ ജനപ്രീതി തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്വര്‍ണക്കള്ളക്കടത്തുകാരനെ സംരക്ഷിക്കാനുള്ള ശ്രമം പ്രതിപക്ഷം നടത്തുന്നുവെന്നും ഇ പി ജയരാജന്‍ ആരോപിച്ചു.

ഏത് അന്വേഷണത്തെയും സിപിഎം സഹര്‍ഷം സ്വാഗതം ചെയ്യുന്നു. മുഖ്യമന്ത്രിയെ അങ്ങ് വേട്ടയാടിക്കളയാം എന്ന് കരുതേണ്ട. ഐടി സെക്രട്ടറിക്കെതിരെ നടപടി എടുത്തത് മാതൃകാപരമായകാര്യമാണ്. സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നതായും മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.