Connect with us

Kerala

സ്വര്‍ണക്കടത്ത്: സന്ദീപ് നായര്‍ ബിജെപി കൗണ്‍സിലറുടെ സ്റ്റാഫംഗമെന്ന് സിപിഎം

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ കൂട്ടാളിയായ സന്ദീപ് നായര്‍ പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്ന് സിപിഎം ജില്ലാ കമ്മിറ്റി. ബിജെപിയുടെ പ്രധാന പ്രവര്‍ത്തകനാണ് സന്ദീപ്. ബിജെപി കൗണ്‍സിലര്‍ രമേശിന്റെ സ്റ്റാഫംഗമാണ് സന്ദീപെന്നും സിപിഎം ആരോപിക്കുന്നു.

സന്ദീപ് നായര്‍ സരിത്തിനൊപ്പം മുന്‍പും സ്വര്‍ണം കടത്തിയെന്ന് ഭാര്യ സൗമ്യ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. സന്ദീപ് ഇടക്കിടെ ദുബൈയില്‍ പോയിരുന്നുവെന്ന് സൗമ്യ കസ്റ്റംസിന്റെ ചോദ്യംചെയ്യലില്‍ അറിയിച്ചു. എന്നാല്‍ യാത്ര സ്വര്‍ണക്കടത്തിനാണെന്ന് അറിയില്ലായിരുന്നുവെന്നും സൗമ്യ പറഞ്ഞതായാണ് അറിയുന്നത്. മുഖ്യപ്രതി സ്വപ്നക്ക് പുറമെ സന്ദീപിനെയും കണ്ടെത്താന്‍ കസ്റ്റംസ് ഊര്‍ജിത തിരച്ചില്‍ നടത്തി വരികയാണ്.