National
പെരുമാറ്റ ദൂഷ്യം: ജമ്മു കശ്മീരിൽ ഐ പി എസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
		
      																					
              
              
            
ശ്രീനഗർ| ജമ്മു കശ്മീർ ഐ പി എസ് ഉദ്യോഗസ്ഥൻ ബസന്ത് റാത്തിന് സസ്‌പെൻഷൻ. പെരുമാറ്റ ദൂഷ്യം ആരോപിച്ചാണ് ഇയാളെ സസ്‌പെൻഡ് ചെയ്‌തെന്നാണ്  ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നത്.
ജമ്മു കശ്മീർ പോലീസ് മേധാവിയുടെ ചില അസാധാരണ നടപടികൾ കാരണം തന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് ബസന്ത് റാത്ത് അടുത്തിടെ ഒരു കത്ത് എഴുതിയിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയും വിവാദത്തിന് തിരികൊളുത്തുകയും ചെയ്തിരുന്നു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



